മാങ്ങ പഴച്ചാർ
എനിക്കും നിനക്കും ഇടയിലെ വിടവിന്റെ ആയുസ്സ് എത്രയെന്നു എനിക്കു ഓർമ്മയില്ല..
ചിന്തകൾ വിട്ടെറിഞ്ഞു മറവിയുടെ ഇരുണ്ട
ചില്ലയിൽ ചെക്കേറിയിട്ടു ഒരുപാടു നാൾ ആയി
നിന്റെ വിയർപ്പു പൊടിഞ്ഞ അറുപത് റാത്തൽ ഇറച്ചിയിൽ
മാങ്ങാ ചുന വീണു പൊള്ളിയ പാടുകൾ ഇല്ല..
വീണു മുറിഞ്ഞ പാടുകൾ ഇല്ല.. ബാല്യത്തിൽ എപ്പോഴൊ കിട്ടിയ ആദ്യ ചുംബനത്തിന്റെ അവശേഷിപ്പു പോലെ കവിളിൽ അൽപം മങ്ങാ പഴച്ചാർ ബാക്കി വെക്കാൻ നിനക്കു കഴിയില്ല..
നിന്റെ ചുംബനങ്ങൾ മൗത്ത് വാഷറിന്റെ അഴുകിയ നാറ്റം മത്രം
ഒരു കൗതുകം മാത്രം നിന്റെ ബല്യ കാലം എവിടെ...?
0 comments:
Post a Comment